മല്‍ഖ റൂഹിയുടെ ചികിത്സയ്ക്ക് പിന്തുണയ്ക്കാന്‍ ചിത്ര പ്രദര്‍ശനം നടത്തി സംസ്‌കൃതി

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ് എം എ ബാധിതയായ മല്‍ഖ റൂഹിക്കു മരുന്നെത്തിക്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ 1.16 കോടി റിയാല്‍ ധനശേഖരണത്തിന് പിന്തുണ നല്‍കി സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചിത്ര പ്രദര്‍ശനവും വില്പനയും ശ്രദ്ധേയമായി.

city exchange

ഫിലിപ്പൈന്‍സ് കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുപ്പതോളോളം പ്രവാസി കലാകാരന്മാരുടെ നൂറില്‍പരം ചിത്രങ്ങളാണ് കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്.

വിവിധ രാജ്യക്കാര്‍ ഉള്‍പ്പടെ എണ്ണൂറോളം പേരാണ് പ്രദര്‍ശനം കാണാന്‍ ഐ സി സി അശോക ഹാളില്‍ എത്തിയത്. പ്രദര്‍ശനത്തില്‍ നിന്ന്
സമാഹരിച്ച തുക ഉടന്‍ തന്നെ ഖത്തര്‍ ചാരിറ്റി അധികാരികള്‍ക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഐ സി സി അശോക ഹാളില്‍ നടന്ന പ്രദര്ശനത്തിത്തിന്റെ ഉദ്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വഹിച്ചു. സംസ്‌കൃതി അബുഹമൂര്‍ യൂണിറ്റ് പ്രസിഡന്റ് തോമസ് വര്ഗീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.

- Advertisement -
Ad image

ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരികുളം, സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനില്‍, സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തൂണേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗം എ സുനില്‍ സ്വാഗതവും അബുഹമൂര്‍ യൂണിറ്റ് സെക്രട്ടറി രാജു വി കെ നന്ദിയും രേഖപ്പെടുത്തി.

നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ സി സി മാനേജമെന്റ് കമ്മറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, എബ്രഹാം കെ ജോസഫ്, അഡ്വ. ജാഫര്‍ഖാന്‍ തുടങ്ങി വിവിധ സംഘടന നേതാക്കള്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു.

Share This Article
Leave a Comment
error: Content is protected !!