ഖത്തര്‍ മ്യൂസിയംസ് പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: എല്ലാവര്‍ക്കും എത്താനാവുന്നതും താങ്ങാനാവുന്നതുമായ സാംസ്‌കാരിക അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഖത്തര്‍ മ്യൂസിയംസ് തങ്ങളുടെ ലോകോത്തര മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, എക്‌സിബിഷനുകള്‍, പൈതൃക സൈറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് പുതുക്കി പ്രഖ്യാപിച്ചു.

city exchange

ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും സാധുതയുള്ള ഖത്തര്‍ ഐഡി കാണിച്ചാല്‍ താത്ക്കാലിക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വേദികളിലേക്കും പൈതൃക സൈറ്റുകളിലേക്കും പ്രവേശനം സൗജന്യമായി തുടരുമെന്ന് ഖത്തര്‍ മ്യൂസിയം സ്ഥിരീകരിച്ചു.

2023 മെയ് 31 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കില്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവയില്‍ ഖത്തറിലെ പ്രവാസികള്‍ക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്. എജ്യുക്കേഷന്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, അല്‍ സുബാറ ഫോര്‍ട്ട് ഉള്‍പ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഖത്തറിലെ താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും സൗജന്യമായിരിക്കും.

- Advertisement -
Ad image

എല്ലാവര്‍ക്കും പ്രവേശനക്ഷമത ഉറപ്പാക്കുന്നതിന് പുതിയ ഇളവില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്കും 25ല്‍ കൂടുതല്‍ പേരുള്ള വലിയ ഗ്രൂപ്പുകള്‍ക്കും 50 ശതമാനം കിഴിവ് നല്‍കും, അതേസമയം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഖത്തര്‍ മ്യൂസിയം ജീവനക്കാര്‍, ഐകോം അംഗങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, കഫേ/ സന്ദര്‍ശകര്‍ റസ്റ്റോറന്റുകള്‍, സ്‌കൂള്‍, യൂണിവേഴ്സിറ്റി ടൂറുകളില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ കലാ സാംസ്‌കാരിക പരിപാടികള്‍ സൗജന്യമായി കാണാനാവും.

Share This Article
Leave a Comment
error: Content is protected !!