ഖത്തറില്‍ വാഹനാപകടങ്ങള്‍ ഗണ്യമായി കുറഞ്ഞു

Web Desk
1 Min Read

ദോഹ: ലോകകപ്പിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ഖത്തറില്‍ വാഹനാപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഖത്തര്‍ പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകളിലാണ് വാഹനാപകടങ്ങളില്‍ കുറവ് പ്രകടമായത്.

city exchange

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ വാഹനാപകടങ്ങള്‍ കുറ്ക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2022 നവംബറില്‍ രാജ്യത്ത് നാല്‍പ്പത്തിയൊന്‍പത് ഗുരുതര വാഹനാപകടങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 766 ചെറിയ തോതിലുള്ള വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

വാഹനാപകടങ്ങളില്‍ രണ്ടുശതമാനം മാത്രമാണ് മരണം രേഖപ്പെടുത്തിയത്. കൂടാതെ വാഹനാപകടങ്ങളില്‍ തൊണ്ണൂറ്റിയഞ്ചുശതമാനവും ചെറിയ പരുക്കുകളില്‍ മാത്രം ഒതുങ്ങുന്നതുമായിരുന്നു. അതേസമയം 2021 നവംബറില്‍ 866 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അപകടങ്ങളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടാതെ ആറുശതമാനം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് മദീന ഖലീഫയിലാണ്. 166 അപകടങ്ങളാണ് ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തത്. അല്‍ റയാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 164 വാഹനാപകടങ്ങളാണ് അല്‍ റയാനില്‍ റിപ്പോര്‍ട്ട് ചെയ്തത്.മാമൂറയാണ് കഴിഞ്ഞ വര്‍ഷം വാഹാനാപകടങ്ങളുടെ എണ്ണത്തില്‍ മൂന്നാമതെത്തിയത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 31 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പറയുന്നത്. അതേസമയം ഗതാഗത നിയമ ലംഘനങ്ങള്‍ മുന്‍മാസത്തേക്കാള്‍ കുറവാണ് നവംബറില്‍ രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ 2,03437 ഗതാഗത നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍. നവംബറില്‍ ഇത് 1,18,117 എണ്ണമായി കുറഞ്ഞതായും പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. നിയമ ലംഘനങ്ങളില്‍ കൂടുതലും അമിതവേഗവുമായി ബന്ധപ്പെട്ട കേസുകളാണ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!