

റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച 5281 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 609,953 ആയി. ശനിയാഴ്ച 2996 പേര് രോഗബാധയില്‍ നിന്നും മുക്തരായി. കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ ആകെ 561,542 ആയി ഉയര്‍ന്നു.

രണ്ടു പേരാണ് ശനിയാഴ്ച സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 8905 ആയി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 310 പേരാണ്.
