അല്‍ ഉദൈദ് എയര്‍ ബേസില്‍ നിന്ന് ചിലര്‍ പിന്മാറുന്നതില്‍ ഖത്തര്‍ വിശദീകരണം

Web Desk
1 Min Read

ദോഹ: അല്‍ ഉദൈദ് എയര്‍ ബേസില്‍ നിന്ന് ചില ജീവനക്കാര്‍ പിന്മാറുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഖത്തര്‍ അന്താരാഷ്ട്ര മാധ്യമ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. നിലവിലെ പ്രാദേശിക സംഘര്‍ഷാവസ്ഥകളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമ ഓഫിസ് അറിയിച്ചു.

city exchange

ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ഖത്തര്‍ പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷയും സംരക്ഷണവും പരമപ്രധാന പരിഗണനയായി കണക്കാക്കി ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തുടരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമ ഓഫിസ് വ്യക്തമാക്കി. നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളുടെയും സൈനിക കേന്ദ്രങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും ഇതില്‍ ഉള്‍പ്പെടുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

ഇനിയും എന്തെങ്കിലും പുതിയ പുരോഗതികള്‍ ഉണ്ടായാല്‍ അവ ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന ആശയവിനിമയ ചാനലുകള്‍ മുഖേന അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!