ജാതിയില്ല, മതമില്ല, രാഷ്ട്രീയവുമില്ല; സംഗീതം മാത്രം മൂളുന്ന ഖയാലിന് ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ഖയാല്‍ ഖത്തറിന്റെ 2022- 24 വര്‍ഷത്തെ ഔദ്യോഗിക ഭാരവാഹികള്‍ നിലവില്‍ വന്നു. 2022 ജൂണ്‍ മൂന്നിന് സൂര്യ കൃഷ്ണമൂര്‍ത്തിയാല്‍ ഖയാല്‍ ഉദ്ഘാടനം ചെയ്തത്.

city exchange

ഐ സി സി ഹാളില്‍ നടന്ന യോഗത്തില്‍ പി എന്‍ ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ജോപ്പച്ചന്‍ തെക്കെക്കൂറ്റ് ആമുഖ ഭാഷണവും ഹൈദര്‍ ചുങ്കത്തറ സ്വാഗതവും പറഞ്ഞു. എസ് എ എം ബഷീര്‍, ഇ പി അബ്ദുറഹ്മാന്‍, കെ വി ബോബന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളുടെ പാനല്‍ എ പി മണികണ്ഠന്‍ അവതരിപ്പിച്ചു. മുസ്തഫ എലത്തൂര്‍ നന്ദി പറഞ്ഞു.

ഇവരാണ് ഭാരവാഹികള്‍:
മുഖ്യ രക്ഷാധികാരി: പി എന്‍ ബാബുരാജന്‍, രക്ഷാധികാരികള്‍: എസ് എ എം ബഷീര്‍, എ പി മണികണ്ഠന്‍, ഇ പി അബ്ദുറഹ്മാന്‍, അരുണ്‍, ഷാനവാസ്, അഡൈ്വസറി ബോര്‍ഡ്: വിനോദ് വി നായര്‍ (ചെയര്‍മാന്‍), അംഗങ്ങള്‍: അഷ്റഫ് ചിറക്കല്‍, കെ വി ബോബന്‍,
അഹമ്മദ് കുട്ടി, സന്തോഷ്, റൂസിയ കരീം, ചെയര്‍മാന്‍: ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ജനറല്‍ കണ്‍വീനര്‍: മുസ്തഫ എലത്തൂര്‍, ട്രഷറര്‍: ഹൈദര്‍ ചുങ്കത്തറ, ജോയിന്റ് ട്രഷറര്‍: ഡോ. ഹംസ, വൈസ് ചെയര്‍മാന്‍മാര്‍: നിഹാദ് അലി, പ്രദീപ് പിള്ള, കണ്‍വീനര്‍മാര്‍: ആഷിഖ് മാഹി, അഹദ് മുബാറക്, താജുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഇ ടി സി അന്‍വര്‍, വി ഒ ടി റഹ്മാന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!