NEWS
ഓണക്കിറ്റ് സമ്മാനിച്ചു
ചാലക്കുടി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മലക്കപ്പാറ ഗിരിവര്‍ഗ്ഗ കോളനി നിവാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഓണക്കിറ്റ് സമ്മാനിച്ച് ബെന്നി ബഹനാന്‍ എം പിയും സനീഷ് കുമാര്‍ എം എല്‍ എ യും.
നെസ്ലെ ഇന്റര്‍നാഷനലിന്റെ സഹകരണത്തോടെ വിവിധ ഭക്ഷ്യധാന്യങ്ങളും പല വ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റാണ് ഓണസമ്മാനമായി നല്‍കിയത്. മലക്കപ്പാറ വനമേഖലയില്‍ പെരുമ്പാറ, ലൈന്‍സ്, മയിലാടുംപാറ, നടുപ്പരപ്പ്, അടിച്ചില്‍ തൊട്ടി, അപ്പര്‍ ഡിവിഷന്‍, മറ്റു മലക്കപ്പാറയിലെ തോട്ടം തൊഴിലാളികള്‍ക്കും ആണ് കിറ്റുകള്‍ വിതരണം ചെയ്തത്. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളിലും അതുപോലെ അടിച്ചില്‍ തൊട്ടിയിലെ വീടുകളിലും പെരുമ്പാറയിലും എം പിയും എം എല്‍ എയും അടങ്ങിയ സംഘം നേരിട്ടെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 16 കിലോ വരുന്ന എണ്ണൂറ് കിറ്റുകളാണ് വിതരണം ചെയ്തത്.
നെസ്‌ലെ ഇന്ത്യ കേരള ഹെഡ് ജോയി സക്കറിയ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു, വാര്‍ഡ് മെമ്പര്‍ മുത്തു, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി അച്ചായന്‍, മെമ്പര്‍ ശാന്തി, പൊതുപ്രവര്‍ത്തകരായ ജോര്‍ജ്, പൂവുങ്ക, യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ ടീമും പങ്കെടുത്തു.