

പയ്യന്നൂര്‍: കോവിഡ് കാലത്തെ അടച്ചുപൂട്ടലിന്റെ അ സ്വസ്ഥതയില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീകമായി നല്ല നാളെയുടെ മധുര സ്മരണയ്ക്കായി ഐ എസ് ഡി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നെല്ലിത്തൈ നട്ടു. കുട്ടികളായ നൈനിക മനോജ്, അസ്‌ന, ശ്രീകേഷ്, അഭിനവ് എന്നിവരും അധ്യാപകരായ ഭാസ്‌കരന്‍ പി വി, അജിത രാകേഷ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രചോദനമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുരേഷ് പൊതുവാളും ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദറും പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

