

കൊച്ചി: ജെ സി എലില്‍ (ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ്) മത്സരിക്കുന്ന എറണാകുളം പ്രസ് ക്ലബ് ടീമിന്റെ പ്രഖ്യാപനവും ജേഴ്സി പ്രകാശനവും പ്രസ് ക്ലബ്ബില്‍ നടത്തി. കൊച്ചിന്‍ ഹീറോസ് ജേഴ്സി അവതരണവും ടീം പ്രഖ്യാപനവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഡി എന്‍ എഫ് ടി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാത്യു ചെറിയാന്‍ സന്നിഹിതനായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ യു ഡബ്ല്യൂ ജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍ ആശംസ നേര്‍ന്നു.

പ്രസ് ക്ലബ് സെക്രട്ടറി എം സൂഫി മുഹമ്മദ് സ്വാഗതവും ടീം ക്യാപ്റ്റന്‍ അനില്‍ സച്ചു നന്ദിയും പറഞ്ഞു. ഈ മാസം 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് ജെ സി എല്‍ നടക്കുന്നത്.
