

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ പരിശീലന കേന്ദ്രമായ ആകാശ് എജുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന് വീണ്ടും മികച്ച നേട്ടം. ജെ ഇ ഇ മെയിന്‍സ് 2025 സെഷന്‍ 1 പരീക്ഷയില്‍ തിരുവനന്തപുരം ശാഖയിലെ മൂന്ന് വിദ്യാര്‍ഥികള്‍ 99 പേഴ്സന്റൈലിനു മുകളിലുള്ള സ്‌കോര്‍ നേടിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ജോഷ്വ ജേക്കബ് തോമസ് (99.74 പേഴ്സന്റൈല്‍), ആര്യന്‍ വി നായര്‍ (99.62), അധിക് (99.53) എന്നിവരാണ് മികച്ച നേട്ടം കൊയ്തവര്‍.

ഇന്ത്യയിലെ ഏറ്റവും പ്രയാസകരമായ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളില്‍ ഒന്നായ ജെ ഇ ഇ മെയിന്‍സ് പരീക്ഷയില്‍ മികച്ച നേട്ടം വിദ്യാര്‍ഥികളുടെ സമര്‍പ്പണവും അക്കാദമിക മികവുമാണ് തെളിയിക്കുന്നത്. ഫെബ്രുവരിനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചത്.
മിക്ക വിദ്യാര്‍ഥികളും ആകാശ് ക്ലാസ്‌റൂം പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. ആകാശ് പരിശീലനം നല്‍കുന്ന ഐഐടി ജെഇഇ പരീക്ഷ ലോകത്തിലെ ഏറ്റവും പ്രയാസകരമായ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.
ജെഇഇ മെയിന്‍സ് 2025-ല്‍ വിദ്യാര്‍ഥികള്‍ നേടിയ വിജയം അഭിമാനകരമാണെന്നും അവരുടെ കഠിനാധ്വാനവും സമര്‍പ്പണവും ഗുണമേന്മയുള്ള പരിശീലനവും ഒരുമിച്ചപ്പോള്‍ വലിയ വിജയങ്ങള്‍ സാധ്യമായതായും ആകാശ് എജുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ചീഫ് അക്കാദമിക് ആന്റ് ബിസിനസ് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു. മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലും വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലലും ആകാശ് ഏറെ മുന്നിലാണെന്നും വിജയിച്ച എല്ലാ വിദ്യാര്‍ഥികളെയും അഭിനന്ദിക്കുന്നതായും ഭാവിയിലെ പരീക്ഷകള്‍ക്കും അവര്‍ക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ആകാശിന്റെ ഇന്ത്യയിലെ 315-ലധികം പഠനകേന്ദ്രങ്ങളിലായി നിലവില്‍ നാല് ലക്ഷം വിദ്യാര്‍ഥികളാണ് വിവിധ കോഴ്സുകള്‍ പഠിക്കുന്നത്.
വിദ്യാര്‍ഥി കേന്ദ്രിത പഠനരീതിയാണ് പിന്തുടരുന്ന ആകാശ് ഓരോ വിദ്യാര്‍ഥിയും വ്യത്യസ്ത കഴിവുകളും അഭിരുചികളും ഉള്ളവരാണ് എന്ന ബോധ്യത്തോടെയാണ് പരിശീലന പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകസംഘം, പുതിയ സാങ്കേതികവിദ്യയുടെ പിന്തുണ, മികച്ച പഠനസൗകര്യങ്ങള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ക്ക് കരിയറില്‍ ഉന്നതി കൈവരിക്കാന്‍ ആകാശ് സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aakash.ac.in

