
ദുബൈ: ശൈത്യ കാല വിനോദ സഞ്ചാരത്തെ ആകര്‍ഷകമാക്കാന്‍ പദ്ധതിയമായി ദുബൈ ഭരണകൂടം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വേള്‍ഡ്‌സ് കൂളസ്റ്റ് വിന്റര്‍ കാമ്പയിനിന് തുടക്കം കുറിച്ചു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളെ യോജിപ്പിച്ചാണ് പദ്ധതി. എക്സ്പോ 2020യിലെ ഒരു പ്രത്യേക പരിപാടിയില്‍ വച്ചാണ് ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല കാമ്പയിനിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി എന്നിവര്‍ പങ്കെടുത്തു.

