
ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് പ്രമോഷന്റെ ആറാമത്തെയും അവസാനത്തെയും നറുക്കെടുപ്പിലെ വിജയികളെ തെരഞ്ഞെടുത്തു. അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

നറുക്കെടുപ്പിലെ സമ്മാനാര്‍ഹര്‍ ഫായിസ് (കൂപ്പണ്‍ നമ്പര്‍: എസ്ടിആര്‍ 600066123), അഫ്‌റാര്‍ (എസ്ടിആര്‍ 601105023), വിജയ അമൃത നായിഡു പുലാഗല (എസ്ടിആര്‍ 601024174 ), ദയ്‌ലന്‍ (എസ്ടിആര്‍ 600320317) ഫ്‌ളോഡെലിസ പലില്ലോ (എസ്ടിആര്‍ 600394247) എന്നിവരാണ് വിജയികള്‍.

2025 ഫെബ്രുവരിയില്‍ ആരംഭിച്ച മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇറാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയിരുന്നത്. നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ മെഗാ പ്രൊമോഷനും നെഞ്ചിലേറ്റി വന്‍ വിജയമാക്കിയ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു.
