ഖത്തര്‍ കെ എം സി സി നേതാക്കള്‍ തിരുന്നാവായയില്‍ സംഗമിച്ചു

Web Desk
1 Min Read

തിരുന്നാവായ: പശ്ചിമേഷ്യയിലെ സമ്പന്ന രാഷ്ടമായ ഖത്തറില്‍ ലോകകപ്പ് ഫുട്ബാള്‍ ആഘോഷങ്ങള്‍ക്ക് നിറം പകരുമ്പോള്‍ കേരളത്തിലെ തിരുന്നാവയയില്‍ സി വി ഖാലിദിന്റെ വീട്ടില്‍ ഖത്തര്‍ കെ എം സി സി നേതാക്കള്‍ സംഗമിച്ചു.

city exchange

14,000ത്തിലധികം അംഗബലമുള്ള സെക്യൂരിറ്റി സ്‌കീമിന്റെ ദീര്‍ഘകാലം അമരക്കാരനായിരുന്ന ഖത്തര്‍ ഔഖാഫ് മന്ത്രാലയ ഉദ്യോഗസ്ഥനന്‍ കൂടിയായിരുന്ന പി എസ് മുഹമ്മദ് കുട്ടി ബാഖവി പ്രാര്‍ഥന നടത്തി. യു എന്‍ ഡി പി ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന പി കെ അബ്ദുല്ല, മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍, ടി വി അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുസ്സലാം ഹാജി, മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കോയ, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ റഹ്മാന്‍, വഹാബ് തൃശ്ശൂര്‍, തായമ്പത്ത് കുഞ്ഞാലി, കെ ടി എ ലത്തീഫ്, എടയാടി ബാവ ഹാജി, ഖാലിദ് വാടാനപ്പള്ളി, അവറാന്‍ കുട്ടി, സി മമ്മൂട്ടി (നാദാപുരം), നാസര്‍ ഹാജി, ജപ്പാന്‍ സൈതലവി, മുസ്തഫ വയനാട്, ആര്‍ ഓ സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദീര്‍ഘകാലം സംഘടനയെ നയിക്കുന്നതോടൊപ്പം ശാസ്ത്രീയ പരിവേഷം ചാര്‍ത്തിയ ആര്‍ ഒ അബ്ദുല്‍ കലാം (പാലുവായ്), തെക്കന്‍ ജില്ലകളില്‍ സംഘടയുടെ വേരോട്ടത്തിന് നേതൃത്വം നല്‍കിയ പത്രപ്രവര്‍ത്തകനും കൂടിയായിരുന്ന പി എ മുബാറക് (ആലുവ), അബൂബക്കര്‍ വളാഞ്ചേരി എന്നിവരുടെ വേര്‍പാടില്‍ അനുശോചനവും പ്രാര്‍ഥനയും നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!