

കൊച്ചി: സിനിമ ചിത്രസംയോജകന്‍ നിഷാദ് യൂസുഫ് (43)നെ പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിരുന്നു.

തല്ലുമാല, ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, വണ്‍, ഓപറേഷന്‍ ജാവ, ബസൂക്ക, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ എഡിറ്ററായിരുന്നു.

2022ല്‍ തല്ലുമാലയ്ക്കാണ് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നിഷാദ് യൂസുഫിന് ലഭിച്ചത്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ തമിഴ് ചിത്രം കങ്കുവ എന്നിവയാണ് എഡിറ്റിംഗ് നിര്‍വഹിച്ചതില്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
ഏഷ്യാനെറ്റിലും മീഡിയാ വണ്ണിലും വിഷ്വല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.

