
ദോഹ: യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്റര്‍സോണ്‍ ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മദീന ഖലീഫ സോണ്‍ ജേതാക്കളായി. സ്മാഷ് അക്കാദമിയില്‍ നടന്ന കലാശപ്പോരില്‍ റയ്യാന്‍ സോണിനെ പരാജയപ്പെടുത്തിയാണ് മദീന ഖലീഫ ഇന്റര്‍സോണ്‍ ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്് കിരീടം നേടിയത്.

ദോഹ, തുമാമ, റയ്യാന്‍, മദീന ഖലീഫ, വക്ര എന്നീ സോണുകളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മികച്ച ബാറ്റ്‌സ്മാനായി നജീബ് (മദീന ഖലീഫ), മികച്ച ബൗളര്‍ ആയി ജാബിര്‍ (മദീന ഖലീഫ) എന്നിവരെ തിരഞ്ഞെടുത്തു.

മത്സരത്തില്‍ വിജയികളായവര്‍ക്ക് യൂത്ത് ഫോറം പ്രസിഡന്റ് അസ്ലം തൗഫീഖ് എം ഐ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ബിന്‍ഷാദ് പുനത്തില്‍, റഷാദ് മുബാറക് അമാനുല്ല, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുഹമ്മദ് ഷാക്കിര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായ കായിക പരിപാടിക്ക്, യൂത്ത് ഫോറം കായിക വിഭാഗം കണ്‍വീനവര്‍ മുഹമ്മദ് ശാക്കിര്‍, സമിതി അംഗങ്ങളായ അസ്ജദ്, മൂമിന്‍ ഫാറൂഖ്, ജീഷിന്‍ അബൂബക്കര്‍, ഷാദ്, ഹസനുല്‍ ബന്ന എന്നിവര്‍ നേതൃത്വം നല്‍കി.

