
ദോഹ: വൈജ്ഞാനിക സാങ്കേതിക സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോയുടെ ഖത്തറിലെ രണ്ടാം എഡിഷന്‍ പ്രഖ്യാപനം നടത്തി. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനല്‍ രംഗത്തെ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന എക്‌സ്‌പോ പവലിയന്‍, സയന്‍സ് എക്്‌സിബിഷന്‍, സാങ്കേതിക മേഖലകളില്‍ മികവ് തെളിയിച്ചവരുടെ അനുഭവങ്ങള്‍ വിശദീകരിക്കുന്ന കെ-ടോക്്‌സ്, ജോബ് ഫെയര്‍, സാങ്കേതിക വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും പ്രൊജക്ടുകളും ലോഞ്ചു ചെയ്യാനുള്ള പ്രൊജക്ട് ലോഞ്ചിങ്, കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന കോഡിങ് വിശദീകരിക്കുന്ന കോഡിങ് ലാബ്, നോടെക് അവാര്‍ഡ്, മറ്റു മത്സരങ്ങള്‍ തുടങ്ങിയ വിവിധ വിഭവങ്ങളാണ് രണ്ടാം എഡിഷന്‍ നോടെകില്‍ ഉള്‍പ്പെടുന്നത്

സാങ്കേതിക രംഗത്തെ പ്രതിഭകള്‍ക്ക് മികവ് തെളിയിക്കുന്നതിനുള്ള ദ ബ്രൈന്‍, സയന്‍സ് ക്വിസ്, ദ ലെജന്റ്റി, ദ ലോറിയെറ്റ്, ടെക് ക്വിസ്, ദ പയനീര്‍, ക്യൂ കാര്‍ഡ്, വ്‌ളോഗ്, സ്പോട് ക്രാഫ്റ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ പതിനെട്ട് വ്യത്യസ്ത മത്സര ഇനങ്ങളുമുണ്ടാകും. ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ എന്നീ കാറ്റഗറിയിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

പ്രഖ്യാപനം ഷാഫി സഖാഫി മുണ്ടമ്പ്ര നിര്‍വഹിച്ചു .സെന്റട്രല്‍തല മത്സരങ്ങള്‍ക്ക് ശേഷം ഖത്തര്‍ നാഷനല്‍ നോടെക് മാര്‍ച്ച് 18 വെള്ളിയാഴ്ച്ച സംഘടിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 66663104,66198429 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
