

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മാനും ലുസൈല്‍ പാലസില്‍ ഇരുരാജ്യങ്ങളുടെയും സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറിലും നിരവധി ധാരണാപത്രങ്ങളിലും ഒപ്പുവെക്കുന്നതിന് സാക്ഷ്യം വഹിച്ചു.

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അടിയന്തര പ്രകൃതി ദുരന്ത അഡ്മിനിസ്‌ട്രേഷനും റിപ്പബ്ലിക് ഓഫ് താജിക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അടിയന്തര സാഹചര്യങ്ങള്‍ക്കും സിവില്‍ ഡിഫന്‍സ് കമ്മിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. 2024- 2029 വര്‍ഷങ്ങളിലെ വിദ്യാഭ്യാസ മേഖലയിലെ സഹകരണം സംബന്ധിച്ച് ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും താജിക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ വിദ്യാഭ്യാസ- ശാസ്ത്ര മന്ത്രാലയവും തമ്മിലുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം തമ്മിലുള്ള സഹകരണ പരിപാടി, 2024-2026 കാലയളവിലെ ഖത്തര്‍- താജിക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കാര്യങ്ങള്‍, ഖത്തര്‍ മ്യൂസിയം അതോറിറ്റിയും നാഷണല്‍ മ്യൂസിയം ഓഫ് താജിക്കിസ്ഥാനും തമ്മിലുള്ള മ്യൂസിയം വികസന മേഖലയിലെ ധാരണാപത്രവും സംയുക്ത പ്രഖ്യാപനവും ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയവും താജിക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ സാംസ്‌കാരിക മന്ത്രാലയവും തമ്മിലുള്ള സാംസ്‌കാരിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രങ്ങളും ഉള്‍പ്പെടെ ഒപ്പുവെച്ചു.
