ചികിത്സാസഹായം നിര്‍ത്തലാക്കല്‍; മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം സമരത്തിലേക്ക്

Web Desk
1 Min Read

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കേറ്റ യാത്രക്കാരുടെ ചികിത്സാ ചെലവ് നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യാ നടപടിയില്‍ പ്രതിഷേധിച്ച് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെപ്തംബര്‍ 15 മുതല്‍ ചികിത്സാ സഹായം നിര്‍ത്തലാക്കിയതായി കാണിച്ച് അപകടത്തില്‍പ്പെട്ടവര്‍ക്ക് കത്തയച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ അധികൃതര്‍. വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന മോണ്‍ഡ്രിയല്‍ കണ്‍വന്‍ഷന്റെ നഗ്നമായ ലംഘനമാണ് എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ഇവര്‍ ആരോപിച്ചു.

city exchange


2020 ആഗസ്ത് ഏഴിനു നടന്ന കരിപ്പൂര്‍ വിമാനാപകടത്തില്‍ 21 പേര്‍ മരിക്കുകയും 165 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ 93 പേരുടെ അപകടം മാരകമാണ്. എന്നാല്‍ ചികിത്സാ സഹായമെത്തിക്കേണ്ട എയര്‍ ഇന്ത്യ അധികൃതര്‍ പരിക്കേറ്റവരുമായി ബന്ധപ്പെട്ട് തുച്ഛമായ തുകയ്ക്ക് സെറ്റില്‍ ചെയ്യാനാണ് ശ്രമക്കുന്നത്. വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെ അധികൃതരുടെ ഭാഗത്തുനിന്നുള്ള നീക്കം സംശയാസ്പദമാണ്. വിഷയത്തില്‍ മുഖ്യമന്ത്രിയും എം പിമാരും ഇടപെടണമെന്നും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ അപകടത്തില്‍ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് സമരം സംഘടിപ്പിക്കുമെന്നും മലബാര്‍ ഡെവലപ്പ്‌മെന്റ്് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എസ് എ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ എടക്കുനി, ട്രഷറര്‍ സന്തോഷ്‌കുമാര്‍, റഹീം വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!