താലിബാനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ്; എം കെ മുനീറിന് വധഭീഷണി

Web Desk
1 Min Read

കോഴിക്കോട്: താലിബാനെതിരായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് നിന്നും പോസ്റ്റ് ചെയ്ത ഭീഷണിക്കത്താണ് മുനീറിന് ലഭിച്ചത്. ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

city exchange

താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്‌ലിം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ മുനീറിനെയും കുടുംബത്തേയും തീര്‍പ്പ് കല്‍പിക്കുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. കുറെ കാലമായി മുസ്‌ലിം വിരുദ്ധതയും ആര്‍ എസ് എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. താലിബാന്‍ ഒരു വിസ്മയം എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും എം കെ മുനീര്‍ അറിയിച്ചു. താലിബാന് എതിരായി കഴിഞ്ഞ ദിവസമാണ് എം കെ മുനീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

Share This Article
Leave a Comment
error: Content is protected !!