തിരുവനന്തപുരത്ത് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

Web Desk
0 Min Read

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലുമാണ്.

city exchange

മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കടതുറന്നിരുന്നില്ല. കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!