

ദോഹ: ഏപ്രില്‍ രണ്ടിന് ഖത്തറില്‍ 122 കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 114 പേര്‍ ഖത്തറിലുള്ളവരും എട്ടു പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് എത്തിയവരുമാണ്. നിലവില്‍ 1149 പേരാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.


കഴിഞ്ഞ 24 മണിക്കൂറിനകം 129 പേര്‍ രോഗമുക്തരായി. ഖത്തറില്‍ ഇതുവരെയായി 677 പേരാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം ആരും കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനകം തീവ്രപരിചരണ വിഭാഗത്തില്‍ ആരേയും പ്രവേശിപ്പിച്ചിട്ടില്ലെങ്കിലും ആറുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി ഒരാള്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ആശുപത്രികളില്‍ 27 പേരുണ്ട്.

