ജൂണില്‍ ഖത്തറില്‍ റോഡ് അപകടങ്ങള്‍ കുറഞ്ഞു

Web Desk
1 Min Read

ദോഹ: ദേശീയ ആസൂത്രണ കൗണ്‍സില്‍ (എന്‍ പി സി) പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞു.

city exchange

2024 മെയ് മാസത്തില്‍ 752 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ജൂണില്‍ രാജ്യത്ത് മൊത്തം 647 ട്രാഫിക് അപകടങ്ങളാണ് രേഖപ്പെടുത്തിയത്. മരണങ്ങള്‍ക്ക് കാരണമാകുന്ന ഗുരുതരമായ റോഡപകടങ്ങളും ഈ വര്‍ഷം ജൂണില്‍ പ്രതിമാസം 17.6 ശതമാനം കുറഞ്ഞു. 2024 ജൂണില്‍ ട്രാഫിക് അപകടങ്ങളില്‍ 14 മരണങ്ങള്‍ രേഖപ്പെടുത്തി. മെയ് മാസത്തില്‍ 17 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

മൊത്തത്തില്‍, വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,562 വാഹനാപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 83 മരണങ്ങളാണ് സംഭവിച്ചത്.

- Advertisement -
Ad image

ഖത്തറിലെ റോഡുകള്‍ എല്ലാവര്‍ക്കും സുരക്ഷിതമാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും ബന്ധപ്പെട്ട മറ്റ് അധികാരികളും നടത്തിയ യോജിച്ച ശ്രമങ്ങളുടെ ഫലമായാണ് അപകടങ്ങള്‍ കുറഞ്ഞത്.

ട്രാഫിക് ലംഘനങ്ങളുടെ പ്രവണത കുറയുന്നതിനും ജൂണ്‍ സാക്ഷ്യം വഹിച്ചു. ജൂണ്‍ മാസത്തില്‍ മൊത്തം 200,327 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി. 2024 മെയ് മാസത്തില്‍ 214,817 നിയമലംഘനങ്ങളും കഴിഞ്ഞ വര്‍ഷം ജൂണില്‍ 220,818 ലംഘനങ്ങളുമാണ് രേഖപ്പെടുത്തിയത്.

വേഗപരിധിയുമായി ബന്ധപ്പെട്ടതാണ് നിയമലംഘനങ്ങളില്‍ ഭൂരിഭാഗവും.

ട്രാഫിക് പട്രോളിംഗും നിരീക്ഷണ ക്യാമറകളും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതായി കണ്ടെത്തിയാല്‍ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കുമെതിരെ നിയമലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2007ലെ ട്രാഫിക് നിയമ നമ്പര്‍ (19)ന്റെ ആര്‍ട്ടിക്കിള്‍ (54) മോട്ടോര്‍ വാഹനത്തിന്റെ ഡ്രൈവറും മുന്‍ സീറ്റ് യാത്രക്കാരനും വാഹനം റോഡില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നു.

2024 സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് നിയമ ലംഘകര്‍ക്ക് പിഴയും കുടിശ്ശികയും നല്‍കാതെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!