പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ ശില്‍പ്പശാല ‘നെക്സ്റ്റ് ചാപ്റ്റര്‍’ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെക്സ്റ്റ് ചാപ്റ്റര്‍’ നേതൃത്വ ശില്‍പ്പശാല ശ്രദ്ധേയമായി. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. ക്യു എഫ് എം നെറ്റ്വര്‍ക്ക് സി ഇ ഒ അന്‍വര്‍ ഹുസൈന്‍ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു.

city exchange

വിവിധ മണ്ഡലങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും അവതരണങ്ങള്‍ക്കും ഷബീബ് ഇ സി, സിദ്ധീഖ് മക്കരപ്പറമ്പ്, സുബുഹാന്‍ മൂസ, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മലപ്പുറം ജില്ലക്കാരായ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ സെക്രട്ടറി ഫഹദ് മലപ്പുറം, അസ്ഹര്‍ അലി ചുങ്കത്തറ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സഹല സ്വാഗതവും ഷിബിലി ശാന്തപുരം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!