
ദോഹ: കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പ്രഥമ പിസ്റ്റള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. മൂന്ന് ദിവസം നീണ്ട മത്സരത്തില്‍ വിവിധ റാങ്കുകളിലുള്ള 33 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വ്യക്തിഗത, ടീം ഇനങ്ങളിലായിരുന്നു മത്സരം.

ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് സജ്ജതയും ഷൂട്ടിങ് വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ മത്സര മനോഭാവം വളര്‍ത്തുകയായിരുന്നു ലക്ഷ്യം. സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയും ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ മികവും ഉയര്‍ത്തുന്നതിനും പരിശീലനം സഹായകമായി.

സമാപനച്ചടങ്ങില്‍ കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ കേണല്‍ (നേവി) ഹസന്‍ അഹമ്മദ് അല്‍ സുലൈത്തി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ വകുപ്പ് ഡയറക്ടര്‍മാരും വിഭാഗം മേധാവികളും ചടങ്ങില്‍ പങ്കെടുത്തു.
