

ദോഹ: ഖത്തറിലെ സൗഹൃദ കൂട്ടായ്മയില്‍ രൂപം കൊണ്ട പെര്‍ഫെക്ട് ഫുട്‌ബോള്‍ ക്ലബ് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.
അക്കാദമിയുടെ പ്രഥമ ബാച്ചിനുള്ള ജേഴ്‌സി പ്രകാശനവും വിതരണവും ഹെഡ് കോച്ച് ഇസ്മായില്‍ നിര്‍വഹിച്ചു. ഇറാനിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് മുഖ്യ പ്രയോജകരായ ഗ്രാന്‍ഡ് മാള്‍ ഖത്തര്‍ മാനേജര്‍ ബഷീര്‍ പരപ്പില്‍ ഉദ്ഘാടനം ചെയ്തു.
മത്സരാര്‍ഥികക്കുള്ള സമ്മാന വിതരണം കബീര്‍ സി ടി, ഷിഹാബുദീന്‍ വാഴക്കാട്, ജാബിര്‍ അലി പെരിന്തല്‍മണ്ണ എന്നിവര്‍ നിര്‍വഹിച്ചു.
പെര്‍ഫെക്ട് ഫുട്‌ബോള്‍ ക്ലബ് ഭാരവാഹികളായ ഇല്യാസ്, അമീന്‍, തുഫൈല്‍, അമീര്‍ അലി, ബാക്കിര്‍, നസറുദ്ധീന്‍, ഇര്‍ഷാദ് ടി എന്‍, അബ്ദു റഷീദ്, ഷഫീക് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

