ഖത്തറില്‍ സുരക്ഷാ സാഹചര്യത്തില്‍ സ്ഥിരതയെന്ന് ആഭ്യന്തര മന്ത്രാലയം

Web Desk
0 Min Read

ദോഹ: രാജ്യത്തെ സുരക്ഷാ സാഹചര്യം സ്ഥിരതയോടെയാണ് നിലനില്‍ക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവരങ്ങള്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നതിന്റെ പരമപ്രധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

city exchange

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിലും വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലും നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം വീണ്ടും ഓര്‍മ്മിപ്പിച്ചു.

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ മനപ്പൂര്‍വ്വം പ്രസിദ്ധീകരിക്കുന്നതോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ മന്ത്രാലയം മടിക്കില്ലെന്ന് വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയാണ് ഏറ്റവും മുന്‍ഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!