മതാര്‍ ഖദീമിലെ റസ്‌റ്റോറന്റില്‍ നിന്ന് 140 കിലോഗ്രാം അഴുകിയ മാംസം പിടിച്ചെടുത്തു

Web Desk
1 Min Read

ദോഹ: മതാര്‍ ഖദീമിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 140 കിലോഗ്രാം അഴുകിയ മാംസം ദോഹ മുന്‍സിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വിഭാഗം പിടിച്ചെടുത്തു. വിവിധ ഗോഡൗണുകളില്‍ നടന്നയ റെയ്ഡില്‍ 5872 കിലോഗ്രാം ശീതീകരിച്ച മാംസവും മത്സ്യവും കൂടി പിടിച്ചെടുത്തു.

city exchange

അഴുകിയ മാംസത്തിന്റെ ഉറവിടവും വിതരണ കമ്പനിയുടെ പേരും തിരിച്ചറിയാന്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയുടെ 14 വെയര്‍ഹൗസുകളിലും റഫ്രിജറേറ്റുകളിലും റെയ്ഡ് നടത്തിയത്. ഇവിടെ നിന്നാണ് അഴുകിയ മാംസവും മത്സ്യവും പിടികൂടിയത്.

ശീതീകരിച്ച ഭക്ഷണം കൊണ്ടുപോകാന്‍ അനധികൃത ഗതാഗത മാര്‍ഗ്ഗങ്ങളാണ് കമ്പനി ഉപയോഗിച്ചതെന്ന് അധികൃതര്‍ കണ്ടെത്തി.
പിടികൂടിയ മത്സ്യ- മാംസാദികള്‍ നശിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!