ഖത്തറിലെ പ്രവാസി സംഘടനകള്‍ കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ഒന്നിക്കുന്നത് നന്മ: കെ വി അബ്ദുല്‍ ഖാദര്‍

Web Desk
2 Min Read

ദോഹ: കേരളത്തിലേതു പോലെ പ്രവാസി ക്ഷേമ പദ്ധതികള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും നടപ്പാക്കിയിട്ടില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍. കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഇ എം സുധീറിന് നല്‍കിയ സ്വീകരണ സമ്മേളനം ഐ സി സി അശോകാ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

വിദേശത്തു നിന്ന് അംശാദായം അടക്കുന്നവര്‍ പെന്‍ഷനായാല്‍ കുറഞ്ഞത് 3500 രൂപ ലഭിക്കും. അടച്ച കാലഘട്ടത്തിന് അനുസരിച്ച് കൂടുതല്‍ ലഭിക്കും. ഇത് കുറഞ്ഞ തുകയായി കാണരുത്. ജീവിതത്തിന്റെ സായാഹ്നത്തില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ ഇത് ഒട്ടും ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമനിധിയില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആഗ്രഹമുണ്ടെങ്കിലും നടപ്പാക്കാനായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കൂടി പദ്ധതിയെ സഹായിക്കാനാവുന്ന നടപടി സ്വീകരിച്ചാല്‍ കൂടുതല്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കാനാകുമെന്നും കെ വി അബ്ദുല്‍ ഖാദര്‍ പഞ്ഞു. ഇന്ത്യയ്ക്കാകെ മാതൃകയായ പദ്ധതിയാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

പ്രവാസി ക്ഷേമ പദ്ധതികള്‍ പഠിക്കാന്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പ്രതിനിധി സംഘങ്ങള്‍ വരുന്നുണ്ട്. കേരളത്തിലെ പ്രവാസി പദ്ധതികളെല്ലാം ഏതെങ്കിലുമൊരു സര്‍ക്കാറിന്റെ ഔദാര്യമല്ലെന്നും പ്രവാസികളുടെ അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പങ്കിനെ കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ അംബാസഡര്‍മാരായി വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൂട്ടായ്മകള്‍ ലോക കേരള സഭയില്‍ എം എല്‍ എമാരെ പോലെ പങ്കെടുക്കുന്നതാണ് ലക്ഷ്യമിടുന്നത്. നിര്‍ഭാഗ്യവശാല്‍ അതിനെ മറ്റു പല തരങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഖത്തറിലെ പ്രവാസി സംഘടനകളുടെ നന്മ കേരളത്തിന്റെ വികസന കാര്യത്തില്‍ ഒന്നിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കെ വി അബ്ദുല്‍ ഖാദര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഇത് മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ടു.

സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി ആറളയില്‍ അധ്യക്ഷത വഹിച്ചു. ജലീല്‍, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി എന്നിവര്‍ പ്രസംഗിച്ചു.

ഷാനവാസ് ബാവ, ഹൈദര്‍ ചുങ്കത്തറ, വര്‍ക്കി ബോബന്‍, അന്‍വര്‍ ബാബു, അബ്ദുറഊഫ് കൊണ്ടോട്ടി, അജി കുര്യാക്കോസ്, സുലൈമാന്‍ മദനി, എ പി മണികണ്ഠന്‍ തുടങ്ങി കെ എം സി സി, ഇന്‍കാസ്, ഐ സി ബി എഫ്, ഐ സി സി, കെ ബി എഫ് ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ നേതാക്കളും അനുയായികളും ഖത്തറിലെ മലയാളി പ്രവാസികളും സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!