

കൊച്ചി: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വീക്ഷണം മുന്‍ ചീഫ് എഡിറ്ററുമായിരുന്ന പരേതനായ സി പി ശ്രീധരന്റെ ഭാര്യ നളിനി ശ്രീധരന്‍ (92) എളമക്കരയിലെ മകന്റെ വസതിയില്‍ അന്തരിച്ചു. അറിയപ്പെടുന്ന എഴുത്തുകാരിയായിരുന്നു. ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍.

മക്കള്‍: സതീഷ് ചന്ദ്രന്‍ (മുന്‍ പി ആര്‍ ഒ, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വെള്ളൂര്‍), വിനോദ് ചന്ദ്രന്‍ (മുന്‍ അധ്യപകന്‍ കേരളവര്‍മ്മ കോളജ്), ഉഷ. മരുമക്കള്‍: ശ്രീലേഖ, പരേതനായ രാംദാസ്.
