
ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരെ സെപ്തംബര്‍ 27ന് ഭാരത് ബന്ദ്. മുസഫര്‍ നഗറിലെ കിസാന്‍ മഹാപഞ്ചായത്താണ് സമ്പൂര്‍ണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
വിരലിലെണ്ണാവുന്ന കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കിസാന്‍ മഹാപഞ്ചായത്തില്‍ ഒരുപിടി പേരാണോ പങ്കെടുത്തതെന്ന് അവര്‍ നോക്കട്ടെയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ശബ്ദമുയര്‍ത്താമെന്നും അത് പാര്‍ലമെന്റില്‍ ഇരിക്കുന്നവരുടെ ചെവിയില്‍ എത്തട്ടെയെന്നും മഹാപഞ്ചായത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.


വിവിധ ജാതി, മത വിഭാഗങ്ങളുടേയും സംസ്ഥാനങ്ങളുടേയും ചെറുകിട വ്യാപാരികളുടേയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ പ്രക്ഷോഭത്തിനുണ്ടെന്ന് മഹാപഞ്ചായത്ത് തെളിയിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ 2022ലെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രചാരണം നടത്തുമെന്നുനം കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 2024 വരെ പ്രക്ഷോഭം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.


