
സെര്‍ണോബിയോ: അഫ്ഗാനിസ്ഥാനിലെ എംബസി ദോഹയിലേക്ക് മാറ്റാന്‍ പദ്ധതിയുള്ളതായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലുയിഗി ഡി മയോ അറിയിച്ചു. കാബൂളിലെ തങ്ങളുടെ ദൗത്യങ്ങള്‍ അവസാനിപ്പിച്ചതോടെ പാശ്ചാത്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും നയതന്ത്ര ബന്ധങ്ങള്‍ക്കായി ഖത്തറിനെ ഓഫ്‌ഷോര്‍ ഹബ്ബായി ഉപയോഗപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചതിന് പിന്നാലെയാണ് ഇറ്റലിയുടെ പ്രഖ്യാപനം.


2013 മുതല്‍ താലിബാന്റെ രാഷ്ട്രീയകാര്യ ഓഫിസ് ദോഹയിലാണ് പ്രവര്‍ത്തിക്കുന്നത്. കാബൂള്‍ താലിബാന്‍ പിടിച്ചതോടെ നിരവധി നയതന്ത്ര പ്രതിനിധികള്‍ ദോഹയിലേക്കാണ് പറന്നത്.
ഖത്തര്‍ അമീര്‍, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. കാബൂളിലെ എംബസി ദോഹയിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും ദോഹയില്‍ നിന്നും വീഡിയോ കോളില്‍ സെര്‍ണോബിയോയിലെ ബിസിനസ് പ്രമുഖരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

