എസ് എസ് എഫ് തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

Web Desk
1 Min Read

തൃശൂര്‍: എഴുത്തും വരയും പ്രഭാഷണങ്ങളുമായി മൂന്നു ദിവസം നീണ്ടുനിന്ന ഇരുപത്തിയെട്ടാമത് തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു.
തൃശൂരില്‍ നടന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘടാനം ചെയ്തു. മനുഷ്യനെ ഉയര്‍ന്ന സാമൂഹിക ബോധത്തിലേക്ക് നയിക്കുന്നതില്‍ സാഹിത്യത്തിന് വലിയ പങ്കുണ്ടെന്നും ഇസ്ലാം സാഹിത്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

city exchange


എസ് വൈ എസ് തൃശൂര്‍ ജില്ലാ ദുബായ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഫലപ്രഖ്യാപനം നടത്തി. ഒന്‍പത് ഡിവിഷനുകളില്‍ നിന്ന് ആയിരത്തോളം പ്രതിഭകള്‍ പങ്കെടുത്ത മത്സര പരിപാടിയില്‍ കുന്നംകുളം, ചാവക്കാട് വടക്കാഞ്ചേരി ഡിവിഷനുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മുഹമ്മദ് അല്‍ത്താഫ് കുന്നംകുളം സര്‍ഗ പ്രതിഭയും അബ്ദുല്‍ ഹാദി ചാവക്കാട് കലാ പ്രതിഭയുമായി.
ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.
എസ് എസ് എഫ് ജില്ല പ്രസിഡന്റ് താന്ന്യം ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല പ്രസിഡണ്ട് അബ്ദുല്‍ റസാഖ് അസ്ഹരി, ജനറല്‍ സെക്രട്ടറി ഷമീര്‍ എറിയാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ അബ്ദുല്‍ വഹാബ് സഅദി, അഡ്വ. ബദറുദ്ധീന്‍, റാഫിദ് സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി പി എസ് എം റഫീഖ്, എസ് വൈ എസ് തൃശൂര്‍ ജില്ലാ ഷാര്‍ജ കമ്മറ്റി പ്രതിനിധി ഹാഫിദ് നൗഷാദ് സഖാഫി, ആര്‍ എസ് സി സൗദി പ്രതിനിധി ഫഹദ് മഹ്ളറ എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image


എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ശനീബ് മുല്ലക്കര സ്വഗതവും സെക്രട്ടറി മുഹമ്മദ് ഇയാസ് പഴുവില്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!