യു എസ് എസ് അബ്രഹാം ലിങ്കണ്‍ തങ്ങളുടെ പരിധിയിലെത്തിയാല്‍ ആക്രമിക്കുമെന്ന് ഇറാന്‍

Web Desk
1 Min Read

തെഹ്‌റാന്‍: അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യു എസ് എസ് അബ്രഹാം ലിങ്കണ്‍ തങ്ങളുടെ പ്രഹര പരിധിക്കുള്ളില്‍ എത്തിയാല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ നാവികസേന മുന്നറിയിപ്പ് നല്‍കി.

city exchange

ഇറാനെതിരായ അമേരിക്കന്‍ സൈനിക നീക്കങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന വിമാനവാഹിനി കപ്പലാണ് യു എസ് എസ് അബ്രഹാം ലിങ്കണ്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയ്ക്ക് സമീപം തങ്ങളുടെ കപ്പല്‍ മുക്കിയതിന് യു എസിനോടുള്ള പ്രതികാരവും വീരമൃത്യു വരിച്ചവരുടെ രക്തത്തിനുള്ള മറുപടിയുമായിരിക്കുമതെന്നും ഇറാന്‍ മുന്നറിയിപ്പില്‍ പറയുന്നു. മാര്‍ച്ച് നാലിനാണ് ഇന്ത്യയില്‍ നിന്നും പുറപ്പെട്ട ഇറാന്‍ കപ്പലിനെ യു എസ് ശ്രീലങ്കയ്ക്ക് സമീപം ആക്രമിച്ച് മുക്കിയത്. സംഭവത്തില്‍ 80ലേറെ ഇറാനിയന്‍ സൈനികരാണ് മുങ്ങി മരിച്ചത്.

ശത്രു ചര്‍ച്ചകളുടെ സന്ദേശങ്ങള്‍ അയക്കുമ്പോഴും രഹസ്യമായി ഭൂപ്രഹരത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് പറഞ്ഞു. അമേരിക്കന്‍ സൈന്യം നിലത്തിറങ്ങുന്നത് തങ്ങളുടെ സേന കാത്തിരിക്കുകയാണെന്നും അവരെ പൂര്‍ണമായി തോല്‍പ്പിക്കുകയും പ്രാദേശിക സഖ്യങ്ങളെ ശിക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!