

ദോഹ: ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റര്‍ചേഞ്ചില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എത്തിച്ചേരുന്ന എക്സ്പ്രസ് വേയാക്കി 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 33 പരിവര്‍ത്തിപ്പിച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാല്‍’ അറിയിച്ചു.

മണിക്കൂറില്‍ 16,000 വാഹനങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി സ്ട്രീറ്റ് 33ലെ പാതകള്‍ മൂന്ന് വരികളില്‍ നിന്ന് എല്ലാ ദിശകളിലേക്കും ാല് വരികളായി ഉയര്‍ത്തി. കൂടാതെ, നിലവിലുള്ള റൗണ്ട് എബൗട്ടുകള്‍ക്ക് പകരം സ്ട്രീറ്റ് 33-നെ അല്‍ കസറത്ത് സ്ട്രീറ്റും വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് ലെവലുകളുള്ള രണ്ട് പുതിയ ഇന്റര്‍ചേഞ്ചുകള്‍ നിര്‍മ്മിച്ചു.

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ്, അല്‍ കസറത്ത് സ്ട്രീറ്റ്, വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ്, സാല്‍വ റോഡ്, ജി-റിംഗ് റോഡ് എന്നിവയില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന നിരവധി തെരുവുകളും സുപ്രധാന റോഡുകളും ഉള്‍പ്പെടെ ദോഹയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് വരുന്ന ട്രാഫിക്കിലേക്ക് സ്ട്രീറ്റ് 33 ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡുമായി സംയോജിപ്പിച്ചിരിക്കുന്നു.
അല്‍ കരാജത്ത് സ്ട്രീറ്റ്, അല്‍ മനാജെര്‍ സ്ട്രീറ്റ്, അല്‍ ബനാ സ്ട്രീറ്റ്, അല്‍ തഖ സ്ട്രീറ്റ് തുടങ്ങിയ പ്രധാന പ്രാദേശിക തെരുവുകളുമായുള്ള നേരിട്ടുള്ള കണക്ഷനിലൂടെ സ്ട്രീറ്റ് 33, ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെയും ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെയും വടക്കും തെക്കും ഇടയില്‍ ഗണ്യമായ ഗതാഗത പ്രവാഹം നല്‍കും.

