പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സാഫ് കപ്പ് സ്വന്തമാക്കി ഇന്ത്യ

Web Desk
1 Min Read

ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം തവണയും കപ്പ് സ്വന്തം. കുവൈത്തിനെയാണ് ഫൈനലില്‍ ഇന്ത്യ കീഴടക്കിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ ജയം.

city exchange

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെ എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും കളി നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ അഞ്ച് കിക്കുകള്‍ ഇരുടീമുകളും പൂര്‍ത്തിയാക്കിയപ്പോഴും സ്‌കോര്‍ 4-4 എന്ന നിലയില്‍ തുല്യമായി. തുടര്‍ന്ന് ഓരോ കിക്കുകള്‍ വീതമെടുത്തപ്പോഴാണ് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് ഇന്ത്യന്‍ രക്ഷകനായി കപ്പ് നേടുന്ന സ്വപ്‌നത്തിലെത്തിയത്.

ആദ്യപകുതിയില്‍ തുടക്കത്തില്‍ തന്നെ കുവൈത്ത് ലീഡ് നേടിയിരുന്നു. അധികം താമസിയാതെ തന്നെ ഇന്ത്യ തിരിച്ചടി നല്‍കി. 14-ാം മിനിറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെ കുവൈത്ത് മുന്നിലെത്തിയപ്പോള്‍ 38-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാംഗ്‌തേയിലൂടെ ഇന്ത്യ തുല്യത പിടിച്ചു. മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ അസിസ്റ്റിലായിരുന്നു ചാംഗ്‌തേയുടെ ഗോള്‍. ഇതോടെ 1-1ന് മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.

- Advertisement -
Ad image

രണ്ടാം പകുതിയില്‍ മുന്നേറ്റങ്ങള്‍ പലതുമുണ്ടായെങ്കിലും ഗോള്‍ പിറന്നില്ല. രണ്ട് കുവൈത്തി താരങ്ങള്‍ മഞ്ഞക്കാര്‍ഡും കണ്ടു.

Share This Article
Leave a Comment
error: Content is protected !!