വയനാട് മഡ് ഫെസ്റ്റിന് ജൂലായ് അഞ്ചിന് തുടക്കം

Web Desk
1 Min Read

കല്പറ്റ: വയനാട് മഡ് ഫെസ്റ്റിന് ജൂലായ് അഞ്ചിന് തുടക്കമാകും. മണ്‍സൂണ്‍കാല വിനോദസഞ്ചാരം വയനാട് ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്ട്സ് വെക്കേഷന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് ജൂലായ് 5 മുതല്‍ 13 വരെ വയനാട്ടിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മഡ് ഫെസ്റ്റ് നടത്തുന്നത്.

city exchange

ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് മാനന്തവാടി നിയോജക മണ്ഡലം എം എല്‍ എ ഒ ആര്‍ കേളു നിര്‍വ്വഹിക്കും.

ആറാം തിയ്യതി വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും ഏഴിന് വെള്ളിയാഴ്ച കല്പറ്റ താലൂക്ക്തല മത്സരം കാക്കവയല്‍ നഴ്സറി പരിസരത്തും നടക്കും.

- Advertisement -
Ad image

ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുള്ള യോഗ്യതയും ലഭിക്കും. ജൂലൈ ഒ്ന്‍പതിന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് 20000, 10000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.

കൂടാതെ മഡ് വടംവലി (ഓപ്പണ്‍ കാറ്റഗറി) മത്സരവും ഇതേവേദിയില്‍ നടക്കും. വിജയികള്‍ക്ക് 10000, 5000 രൂപ വീതം സമ്മാനം ലഭിക്കും.

മഡ്ഫെസ്റ്റിന്റെ ഭാഗമായി ജൂലൈ 13ന് തരിയോട് കറലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് തുഴയല്‍ മത്സരം (ഡബിള്‍) നടക്കും. വിജയികള്‍ക്ക് 10000, 5000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. താത്പര്യമുള്ള ടീമുകള്‍ കറളാട് തടാക ഓഫീസില്‍ ജൂലൈ 10ന് മുമ്പ് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.

ജൂലൈ എട്ടിന് കാക്കവയലില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂറിസം രംഗത്തെ വിവിധ സംഘടകള്‍ എന്നിവര്‍ക്കായി മഡ് ഫുട്ബോള്‍ മത്സരം നടത്തും.

Share This Article
Leave a Comment
error: Content is protected !!