

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ് ജോ ജോസ്ഫ്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ അറിയിച്ചു.

എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.

കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാര നടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ ഡി എഫിന് സഹായകമാകും. മോഡി സര്‍ക്കാരിനെതിരെ ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായാണ്. തൃക്കാക്കരയില്‍ ഇടതുമുന്നണി വിജയിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.
