വഖഫ് നിയമനം: കാക്കുനിയില്‍ ശനിയാഴ്ച ടേബിള്‍ ടോക്ക്

Web Desk
0 Min Read

കുറ്റ്യാടി:

city exchange

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷ വിരുദ്ധമെന്ന വിഷയത്തില്‍ കുറ്റ്യാടി കാക്കുനി ശാഖാ മുസ്ലിം ലീഗ് ടേബ്ള്‍ ടോക്ക് സംഘടിപ്പിക്കുന്നു. മുസ്ലിം സമുദായത്തിന്റെ നിരന്തര ആവശ്യങ്ങളോട് കേന്ദ്ര സംസ്ഥാന ഭരണ കൂടങ്ങളുടെ നിഷധാത്മക നിലപാടിനെതിരേയാണ് പരിപാടി.
ഡിസംബര്‍ 11 ശനിയാഴ്ച്ച വൈകീട്ട് സി കെ ഓഡിറ്റോറിയത്തിലാണ് ടേബിള്‍ ടോക്ക്.എം എ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ മോഡറേറ്ററാവും.റാഷിദ് വി എം വിഷയാവതരണം നടത്തും. കബീര്‍ റഹ്‌മാനി,ഇ കെ അബ്ദുല്ല മുസ്ലിയാര്‍,മുഹമ്മദലി പാലോടി,അബ്ദുല്‍റഹ്‌മാന്‍ എം പി ,
റാസി തീക്കുനി,സിദ്ദീഖ് മാസ്റ്റര്‍ എം,നൗഷാദ് കെ കെ.പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!