കേവല ലാഭത്തിന്റെ പേരില്‍ നാടിനെ തകര്‍ക്കാന്‍ അനുവദിക്കില്ല: വി ഡി സതീശന്‍

Web Desk
1 Min Read

കൊച്ചി: മതേതരത്വമെന്നത് കേവലമൊരു വാക്ക് മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലം മുതലുള്ള ആദര്‍ശമാണെന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്റെ (സി സി സി) മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

മതമോ രാഷ്ട്രീയമോ എന്തുമായാലും നമ്മെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്. കേവല ലാഭത്തിന്റെ പേരില്‍ നാടിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു ശ്രമത്തിനും പിന്തുണ നല്‍കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മത സൗഹാര്‍ദ്ദത്തിന് ആവശ്യമായ കാര്യങ്ങള്‍ ഭരണകൂടം നിര്‍വഹിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കുമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത വ്യവസായ, ഐ ടി, എ ഐ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മതങ്ങളിലും യോജിപ്പിന്റെ വചനങ്ങളാണ് പറയുന്നത്. ഭിന്നിപ്പിന്റെ വാക്കുകള്‍ മനുഷ്യരാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം വിശദമാക്കി.

ഡോ. ഗള്‍ഫാര്‍ പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മൂന്നാം വാഷികം ആഘോഷിക്കുകയല്ല എന്തുകൊണ്ട് ഇത്തരമൊരു സംഘടന രൂപീകരിക്കപ്പെടാന്‍ കാരണമായി എന്ന് ഓര്‍മപ്പെടുത്തുന്ന നിമിഷമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹങ്ങള്‍ക്കിടയില്‍ ആശങ്കയും തെറ്റിദ്ധാരണയും ഉണ്ടായപ്പോഴാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സാമുദായിക സൗഹാര്‍ദ്ദം- യുവജനങ്ങളുടെയും സര്‍ക്കാരിന്റെയും പങ്ക് എന്ന പ്രമേയം ഓടമ്പള്ളി മുഹമ്മദ് ഫൈസി അവതരിപ്പിച്ചു.

കണ്ണൂര്‍ ബിഷപ്പ് റൈറ്റ് റവ. ഡോ. അലക്സ് വടക്കുന്തല, സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍, തൃശൂര്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ പ്രബുദ്ധ കേരളം മാഗസിന്‍ എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപറേഷന്‍ ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ്
ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രസംഗിച്ചു.

കേരള സര്‍ക്കാര്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന സഹിഷ്ണുതാ മന്ത്രാലയത്തിനുള്ള ശിപാര്‍ശ സി സി സി ട്രഷറര്‍ ഫാ. ഡോ. ആന്റണി വടക്കേക്കര സമര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!