പാസഞ്ചര്‍ വാനിന് തീ പിടിച്ച് പാകിസ്താനില്‍ ഒന്‍പത് പേര്‍ മരിച്ചു

Web Desk
1 Min Read

ഇസ്‌ലാമാബാദ്: കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാല ജില്ലയില്‍ പാസഞ്ചര്‍ വാനിന്റെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തെത്തുടര്‍ന്നാണ് വാനിന് തീപിടിച്ചത്. അഞ്ച് പേര്‍ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ മറ്റു മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവരുടെ നിലയും ഗുരുതരമാണ്.
സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് തീ അണച്ച് വാനില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പഞ്ചാബിലെ വാഹനങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ മോശമായി പരിപാലിക്കുന്ന പഴയ വാഹനങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് അപകടം സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബുസ്താര്‍ ദുഖം രേഖപ്പെടുത്തി. അപകടത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!