പൊടിക്കാറ്റ് ശക്തമായി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

Web Desk
0 Min Read

ദോഹ: ദോഹയില്‍ ശക്തമായ കാറ്റും പൊടിക്കാറ്റും തുടരുന്നതിനാല്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധിക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

city exchange

തൊഴില്‍ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിലെയും അപകടസാധ്യത കൂടുതലുള്ള ജോലി സ്ഥലങ്ങളിലെയും തൊഴിലാളികള്‍ക്ക് ആവശ്യമായ സംരക്ഷണ നടപടികള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു.

പൊടിയും ശക്തമായ കാറ്റും മൂലമുണ്ടാകുന്ന അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് കാലാവസ്ഥാ മാറ്റങ്ങള്‍ നിരീക്ഷിക്കാനും അതനുസരിച്ച് ജോലിസ്ഥല പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിലും അതീവ പ്രാധാന്യമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!