ജ്യോതിശാസ്ത്രപരമായി ഈദുല്‍ ഫിത്തര്‍ ഏപ്രില്‍ 10ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

Web Desk
1 Min Read

ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസമായ ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 10 ബുധനാഴ്ച ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസും കുവൈത്ത് അല്‍ ഒജൈരി സയിന്റിഫിക് സെന്ററും പ്രസ്താവിച്ചു.

city exchange

ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല 2024 ഏപ്രില്‍ 8-ന് തിങ്കളാഴ്ച വൈകുന്നേരം ഖത്തര്‍, കുവൈത്ത് പ്രാദേശിക സമയം 9.22നായിരിക്കും ഉദിക്കുക.

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഖത്തറിലും ഇസ്‌ലാമിക, അറബ് രാജ്യങ്ങളിലും ഏപ്രില്‍ എട്ടിന് വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല കാണാന്‍ സാധിക്കില്ല. കാരണം ഈ ദിവസം സൂര്യാസ്തമയ സമയത്ത് ചന്ദ്രക്കല ഉദിക്കില്ല.

ദോഹ പ്രാദേശിക സമയം അനുസരിച്ച് ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 5:32ന് ഈദ് നമസ്‌ക്കാരത്തിന്റെ സമയം ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.

- Advertisement -
Ad image

ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ചന്ദ്രക്കല ദര്‍ശന സ്ഥിരീകരണത്തിന്റെ തീരുമാനം പൂര്‍ണ്ണമായും എന്‍ഡോവ്മെന്റ്, ഇസ്‌ലാമികകാര്യ മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റിയുടെ വിവേചനാധികാരത്തിന് കീഴിലായിരിക്കും.

ഖത്തര്‍ കലണ്ടര്‍ ഹൗസും കുവൈത്ത് അല്‍-ഒജൈരി സയിന്റിഫിക് സെന്ററും ജ്യോതിശാസ്ത്രത്തിലും ബഹിരാകാശത്തിലും വൈദഗ്ധ്യമുള്ള മേഖലയിലെ ഏറ്റവും പുരാതന കേന്ദ്രങ്ങളില്‍ ഒന്നാണ്.

Share This Article
Leave a Comment
error: Content is protected !!