

ദോഹ: ഖത്തറിലെ അഹ്‌ലുബൈത്ത് കൂട്ടായ്മയായ സാദാത്ത് അസോസിയേഷന്‍ ഓഫ് ഖത്തര്‍ ഇഫ്താര്‍ സംഗമവും ഫാമിലി മീറ്റും ദോഹ ഒയാസിസ് ബീച്ച് ക്ലബ്ബില്‍ നടന്നു.

കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത സംഗമത്തില്‍ സാഖ് പ്രസിഡന്റ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം അധ്യക്ഷത വഹിച്ചു, സംഗമം സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്തു.


ശൗക്കത്ത് നഈമി ബുഖാരി മുഖ്യപ്രഭാഷണം നടത്തി. കെ ഐ സിയുടെ സക്കറിയ മാണിയൂര്‍, ഐ സി എഫിന്റെ സലാം ഹാജി പാപ്പിനശ്ശേരി, ഐ എസ് സിയുടെ നൗഫല്‍ മുഹമ്മദ്, ഷാന്‍ ഗ്രൂപ്പ് എം ഡി സഫീര്‍, സയ്യിദ് മശ്ഹൂദ് തങ്ങള്‍, സയ്യിദ് സിദ്ധീഖ് തങ്ങള്‍, സയ്യിദ് മുഹമ്മദ് തങള്‍, കുഞ്ഞിക്കോയ തങ്ങള്‍, സൈനുല്‍ ആബിദ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സയ്യിദ് ശഹ്ബാസ് സ്വാഗതവും മുഹ്‌സിന്‍ തങ്ങള്‍ താനൂര്‍ നന്ദിയും പറഞ്ഞു. സംഗമത്തിനു സാഖ് ഇഫ്താര്‍ കമ്മിറ്റി നേതൃത്വം നല്‍കി.

