Community
അബുദാബി- രാമന്തളി കെ എം സി സി പ്രവര്‍ത്തനോദ്ഘാടനം നടത്തി
അബുദാബി: പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ രൂപം കൊണ്ട അബൂദാബി- രാമന്തളി പഞ്ചായത്ത് കെ എം സി സിയുടെ പ്രവര്‍ത്തന ഉദ്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ അബുദാബി അല്‍ റഹ്ബ ഫാം ഹൗസില്‍ നടന്നു. പ്രസിഡണ്ട് സഫീര്‍ യു ടി അധ്യക്ഷത വഹിച്ചു. അബൂദാബി- കണ്ണൂര്‍ ജില്ലാ കെ എം സി സി ട്രഷറര്‍ അലി പാലക്കോട് ഉദ്ഘാടനം ചെയ്തു.

ജില്ലാ, മണ്ഡലം ഭാരവാഹികളായ കാസിം കവ്വായി, പി എസ് മുത്തലിബ്, മനാഫ് എട്ടിക്കുളം, ഇബ്രാഹിം കുടുക്കില്‍, പി പി ബഷീര്‍, ആര്‍ എം വൈ സി ചെയര്‍മാന്‍ മോണങ്ങാട്ട് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുസ്‌ലിം ലീഗിന്റെ ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനകരമായ പ്രവര്‍ത്തനങ്ങളും രാമന്തളി പഞ്ചായത്തിലെ മുസ്‌ലിം ലീഗിന്റെ വേരോട്ടത്തിന്റെ ചരിത്രവും യു കെ മുഹമ്മദ് കുഞ്ഞി അവതരിപ്പിച്ചു.
പഞ്ചായത്തില്‍ നിന്നും ജില്ലാ, മണ്ഡലം കമ്മിറ്റികളില്‍ ഭാരവാഹിത്വം ലഭിച്ചവര്‍ക്ക് മുതിര്‍ന്ന നേതാക്കളായ എം പി അബ്ദുല്‍ ഖാദര്‍, യു കെ അബ്ദുല്‍ അസീസ്, പി കെ ഹസ്സന്‍, എം പി ആരിഫ്, യു എന്‍ സക്കരിയ എന്നിവര്‍ ഷാള്‍ അണിയിച്ചു. പരിപാടിയുടെ പ്രചരണ ഗാനം അവതരിപ്പിച്ച ഷമായില നസീറിനും ഇര്‍ഫാന്‍ നസീറിനും പ്രത്യേകം ഉപഹാരം നല്‍കി. സി എം പി അഷ്‌റഫ്, ഹസ്സന്‍ എട്ടിക്കുളം, ഇസ്മായില്‍ കരപ്പാത്ത്, ഹംസ കരപ്പാത്ത്, സാദിഖ് സി എം ബി എന്നിവര്‍ സമ്മാന വിതരണം നടത്തി.
പഞ്ചായത്ത് കെ എം സി സി വൈസ് പ്രസിഡണ്ട് ഇല്യാസ് പുതിയ പുഴക്കര നന്ദി പറഞ്ഞു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ ജാഫര്‍ രാമന്തളിയുടെ നേതൃത്വത്തില്‍ നടന്ന മുട്ടിപ്പാട്ട്, ഹരിത രാഷ്ട്രീയത്തെ കോര്‍ത്തിണക്കിയുള്ള ക്വിസ് തുടങ്ങിയവയോടൊപ്പം പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



