ജെയ് ശ്രീരാം വിളിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കാനാവില്ലേ…കശ്മീരി വ്യാപാരികള്‍

Web Desk
1 Min Read

റാഞ്ചി:

city exchange

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വച്ച് ഒരു സംഘം തങ്ങളെ ആക്രമിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് കശ്മീരി വ്യാപാരികള്‍. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പും പ്രദേശത്ത് സമാനമായ അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും സംഘടനയാണോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുകയാണെന്ന് റാഞ്ചി പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ഝാ പറഞ്ഞു. കശ്മീരില്‍ നിന്നെത്തി ജാര്‍ഖണ്ഡിലെ ഡോറണ്ടയില്‍ താമസിക്കുന്ന 34കാരനായ അഹമ്മദ് വാനിയാണ് പരാതി നല്‍കിയത്. ശൈത്യകാല വസ്ത്രങ്ങള്‍ വില്‍ക്കുന്ന വ്യാപാരിയാണ് വാനി. റാഞ്ചിയിലെ ഹര്‍മു മേഖലയിലേക്ക് പോകുകയായിരുന്ന തന്നെയും കശ്മീരികളായ രണ്ട് സുഹൃത്തുക്കളെയും 25 ഓളം പേരടങ്ങുന്ന സംഘം വളഞ്ഞു മര്‍ദിച്ചെന്നാണ് അഹമ്മദ് വാനിയുടെ പരാതി. ‘ജയ് ശ്രീറാം’, ‘പാകിസ്താന്‍ മുര്‍ദാബാദ്’ എന്നിങ്ങനെ ഉച്ചത്തില്‍ പറയാനും ആവശ്യപ്പെട്ടു. ‘അക്രമികള്‍ വടികൊണ്ട് എന്റെ തലയ്ക്കടിച്ചു. ഞാന്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് പല കഷ്ണങ്ങളായി. സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. എന്റെ ബൈക്ക് അക്രമികള്‍ അടിച്ചുതകര്‍ത്തു. അവര്‍ ഞങ്ങളെ കൊള്ളയടിക്കുകയും ചെയ്തു’- അഹമ്മദ് വാനി പറഞ്ഞു. ഈ മാസം ഇതു രണ്ടാമത്തെ സംഭവമാണ്. കുറ്റവാളികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും അഹമ്മദ് വാനി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!