കോഴിക്കോട് സമഗ്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍

Web Desk
1 Min Read

കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സമഗ്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് അനുവദിക്കണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേന്ദ്ര യൂത്ത് അഫയേഴ്സ്, സ്‌പോര്‍ട്‌സ്, വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗസിങ് ഠാക്കുറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം മലബാര്‍ ചേംബര്‍ പ്രസിഡണ്ട് കെ വി ഹസീബ് അഹമ്മദ് മന്ത്രിയ്ക്ക് നേരില്‍ കൈമാറി.

city exchange

കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുള്ള അധികസ്ഥലം ഉപയോഗപ്പെടുത്തി മലബാറിലെ വളര്‍ന്നു വരുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമായ പരിശീലനം നല്‍കുവാന്‍ താല്പര്യമെടുക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പി ടി ഉഷ, ടിന്റു ലുക്കാ തുടങ്ങിയവരെപോലെയുള്ള അന്താരാഷ്ട്ര തലത്തിലുള്ള സ്പ്രിന്റ് താരങ്ങളെയും ഒളിമ്പ്യന്‍ അബ്ദുറഹിമാനെയും പോലുള്ളവരെയും സൃഷ്ടിച്ച മലബാറിന് ഇത്തരം ഒരു പരിശീലന കേന്ദ്രം വളര്‍ന്ന് വരുന്ന താരങ്ങള്‍ക്ക് അത്യാവശ്യമാണെന്നും നിവേദക സംഘം മന്ത്രിയെ ധരിപ്പിച്ചു.

- Advertisement -
Ad image

ചേംബര്‍ പ്രസിഡണ്ട് കെ വി ഹസീബ് അഹമ്മദിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡണ്ട് എം നിത്യാനന്ദ് കാമത്ത്, ഹോണററി സെക്രട്ടറി എം എ.മെഹബൂബ്, ജോയിന്റ് സെക്രട്ടറി നയന്‍ ജെ ഷാ, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ അരുണ്‍ കുമാര്‍, ടി ഗോപകുമാര്‍, രാജീവ് മോഹന്‍ദാസ്, മാനേജര്‍ സന്ധ്യ നായര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!