29 രാജ്യങ്ങള്‍ പങ്കെടുക്കുന്ന 12-ാമത് അഗ്രിടെക്യൂ ഫെബ്രുവരി 4ന് ആരംഭിക്കും

Web Desk
1 Min Read

ദോഹ: 29 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 12-ാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനം (അഗ്രിടെക്യൂ) ഫെബ്രുവരി നാലിന് ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ അഞ്ച് ദിവസത്തെ പരിപാടി കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷനില്‍ 40,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നടക്കുക. 300-ലധികം പ്രാദേശിക, അന്തര്‍ദേശീയ പ്രദര്‍ശകര്‍ പരിപാടിയില്‍ പങ്കെടുക്കും.

മേഖലയിലെ ഏറ്റവും പ്രമുഖ കാര്‍ഷിക പരിപാടികളിലൊന്നായ അഗ്രിടെക്യൂ 2025 മികച്ച നൂതന കാര്‍ഷിക പരിഹാരങ്ങളിലും രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ തമ്മില്‍ അറിവ് കൈമാറുന്നതിനും അനുഭവങ്ങള്‍ പങ്കിടുന്നതിനും വേദി പ്രയോജനപ്പെടുത്തും.

ഈത്തപ്പഴം, തേന്‍, പൂക്കള്‍, വിള വിപണികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക വിപണികളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!