ലുസൈല്‍ ഈദ് ഗാഹില്‍ അമീര്‍ ഈദ് നമസ്‌ക്കാരം നിര്‍വഹിച്ചു

Web Desk
1 Min Read

ദോഹ: ലുസൈല്‍ ഈദ് ഗാഹില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഈദ് നമസ്‌ക്കാരം നിര്‍വഹിച്ചു.

city exchange

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി ശൈഖുമാരും മന്ത്രിമാരും ശൂറ കൗണ്‍സില്‍ അംഗങ്ങളും അംബാസഡര്‍മാരും നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാരും അമീറിനോടൊപ്പം നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

ശൈഖ് ഡോ. യഹ്യ ബാത്തി അല്‍ നുഐമി ഈദ് ഖുത്ബ നിര്‍വഹിച്ചു. അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഈദ് സന്തോഷത്തിന്റെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിനോടുള്ള അനുസരണയില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും എളിമയുള്ളവര്‍ക്കും ആദരവിന്റെ ദിനമാണിതെന്നും ദയയുടെയും ബന്ധത്തിന്റെയും കാരുണ്യത്തിന്റെയും ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ സഹോദരീ സഹോദരന്മാര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും വീടുകള്‍ നശിപ്പിക്കപ്പെടുകയും പലര്‍ക്കും പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും നഷ്ടപ്പെടുകയും ചെയ്തതിനാല്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ ദുഷ്‌കരമായ സാഹചര്യത്തിനിടയിലാണ് വരുന്നതെന്ന് അദ്ദേഹത്തിന്റെ ഖുത്ബയില്‍ ചൂണ്ടിക്കാട്ടി. ഹൃദയത്തിന് ആശ്വാസം നല്‍കുന്നത് അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ ദൂതന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവുമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

- Advertisement -
Ad image

പ്രയാസങ്ങളെയും ബുദ്ധിമുട്ടുകള്‍ക്കും പിന്നാലെ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!