Community
കേന്ദ്ര വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണം: യൂനിറ്റി ഖത്തര്‍
ദോഹ: രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ അവകാശ ധ്വംസനത്തിന്റെ ഭാഗമാണ് നിലവിലെ വഖഫ് നിയമഭേദഗതിയെന്നും പാര്‍ലമെന്ററി കമ്മറ്റിക്ക് മുമ്പിലുള്ള പുതിയ നിര്‍ദ്ദേശങ്ങളടങ്ങുന്ന ബില്ല് ഉടന്‍ പിന്‍വലിക്കണമെന്നും യൂനിറ്റി ഖത്തര്‍ സംഘടിപ്പിച്ച വിവിധ സംഘടനാ നേതാക്കളുടെ സംഗമം ആവശ്യപ്പെട്ടു. വഖഫ് സ്വത്തിന്റ വിഷയത്തില്‍ ഓരോ പ്രദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്നും പാര്‍ലമെന്ററി സംയുക്തകമ്മറ്റിക്ക് മുമ്പാകെ വ്യക്തികളും സംഘടനകളും സാധ്യമാകുന്ന സംവിധാനങ്ങളിലുടെ പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
യോഗത്തില്‍ ചീഫ് കോഡിനേറ്റര്‍ ഖലീല്‍ പരീദ് സ്വാഗതവും കോഡിനേറ്റര്‍ മശ്ഹൂദ് വി സി നന്ദിയും പറഞ്ഞു. അഡ്വ. ഇസ്സുദ്ദീന്‍ വിഷയമവതരിപ്പിച്ചു.
ഡോ. അബദുല്‍ സമദ്, ഹബീബ് റഹ്മാന്‍ കീഴിശ്ശേരി, റിയാസ് ടി റസാഖ്, മുനീര്‍ മങ്കട, കെ ടി ഫൈസല്‍ സലഫി, മുഹമ്മദ് മുസ്തഫ കെ, ജാബിര്‍ പി എന്‍ എം, ഷഹാന്‍ വി കെ, ബിന്‍ഷാദ് പുനത്തില്‍, ഹമീദ്, ഖാലിദ് കട്ടുപ്പാറ, ജുനൈസ്, റിയാസ് എന്‍ എം, മുഹമ്മദ് അലി, റഫീഖ് മക്കി, ഷാഹുല്‍ ഹമീദ് നന്‍മണ്ട, അബ്ദുല്‍ കരീം ആക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.