NEWS
ഷംസീറിന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന അപകടകരം
കോഴിക്കോട്: സി പി എമ്മിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന സ്പീക്കര്‍ എ എന്‍ ഷംസീറിനെ പോലുള്ളവര്‍ ആര്‍ എസ് എസ് അനുകൂലമായ തരത്തില്‍ വളരെ സ്വാഭാവികതയോടെ പ്രതികരിച്ചത് രാഷ്ട്രീയത്തിലെ അപകടകരമായ സൂചനയാണെന്ന്്് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ പറയുകയാണെങ്കില്‍ അതില്‍ അതിശയമില്ല.
ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പിണറായി ജയിക്കുന്നത് ആര്‍ എസ് എസ് വോട്ട് വാങ്ങിയാണ്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആര്‍ എസ് എസ് നുഴഞ്ഞുകയറുന്നുവെന്ന ആരോപണത്തില്‍ അതിഭീകരമായ നിശബ്ദതയാണ് മുഖ്യമന്ത്രി കാണിക്കുന്നത്.
ആര്‍ എസ് എസ് രൂപീകരിച്ച ശേഷം എല്ലാ സംസ്ഥാനങ്ങളിലും ഒരു ഡീപ് സ്റ്റേറ്റ് പ്രൊജക്ട് നടപ്പാക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴാണ് കേരളത്തില്‍ ഡീപ് സ്റ്റേറ്റ് പ്രൊജക്ട് ആരംഭിക്കുന്നത്. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ തരംഗ സമാനമായാണ് ആര്‍ എസ് എസ് വളര്‍ന്നത്. എന്നാല്‍, 82 ശതമാനം ഹിന്ദുക്കളുള്ള കര്‍ണാടക മറ്റൊരു തരംഗത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കേരളത്തില്‍ ഈ വര്‍ഗീയത ഒരു തരംഗം കൊണ്ടുവരികയോ ഇല്ലാതെ പോവുകയോ ചെയ്യില്ല. വിദ്യാഭ്യാസമുള്ള സമൂഹമായത് കൊണ്ടാണിത്.
അരിച്ചരിച്ച് വരുന്ന വര്‍ഗീയതക്കെതിരെ യു ഡി എഫും എല്‍ ഡി എഫും അടങ്ങുന്ന സമൂഹം ഒരു സാംസ്‌കാരിക പ്രതിരോധം തീര്‍ത്തിരുന്നു.
ആര്‍ എസ് എസ് അജണ്ട കേരളത്തില്‍ അരിച്ചരിച്ചാണ് കയറുന്നത്്. ഇത് വലിയ തോതിലേക്ക് വളരുന്ന മുഴുവന്‍ സമൂഹത്തിനും ആപത്താണ്. കേരളത്തില്‍ പൊലീസിന്റെ സംഘിസം ഇതിനു ശക്തിപകര്‍ന്നേക്കും.
ബി ജെ പിയുടേത് ഹിന്ദു സ്‌നേഹമല്ലെന്നും ഹിന്ദുത്വ അജണ്ടയുള്ള രാഷ്ട്രീയമാണ്. സി പി എം നേതാക്കള്‍ പറയുമ്പോലെ ആര്‍ എസ് എസ് പ്രധാന സംഘടനയല്ല, ഗാന്ധി വധത്തിന്റെ പേരില്‍ രാജ്യം നിരോധിച്ച ഭീകര സംഘടനയാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.